ഡൽഹി: െഎ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശിയെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തു. തുർക്കിയിൽ നിന്ന് നാടുകടത്തിയ ഇയാളിൽ നിന്നും വ്യാജ പാസ്പോർട്ടും പൊലീസ് പിടിച്ചെടുത്തു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.
വഞ്ചന, വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജ പാസ്പോർട്ടുമായി തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ നാടുകടത്തുകയായിരുന്നുവെന്നാണ് ഇൻറലിജൻസ് നൽകിയ വിവരം. ഫെബ്രുവരിയിൽ ഇയാൾ സിറയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമം വിഫലമാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്നും െഎ.എസിൽ ചേർന്ന ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലെ സന്ദേശങ്ങളും ഇമെയിലുകളും വിശദമായി പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിൽ ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്ത മുഹമ്മദ് ഹനീഫ് എന്നയാളെ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍നിന്ന് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.